ചങ്ങനാശേരി: യാത്രാ സൗ കര്യങ്ങൾ പരിമിതപ്പെടുത്തിയ സാഹചര്യത്തിൽ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ സൗജന്യ ഡോക്ടർ ഓൺ ലൈവ്, ഫോൺ കൺസൾട്ടേഷൻ പദ്ധതി ആരംഭിച്ചു. രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് വരെ രജിസ്‌ട്രേഷന് വേണ്ടി 9526998666 എന്ന നമ്പരിൽ വിളിക്കാം. രജിസ്റ്റർ ചെയ്യുമ്പോൾ രോഗിയുടെ പേര്, സ്ഥലം, ഐ പി നമ്പർ, ഡോക്ടറുടെ പേര് എന്നിവ വ്യക്തമാക്കണം. ഡോക്ടർ രോഗിയെ തിരികെ വിളിക്കും. മരുന്നുകൾ വീട്ടിലെത്തിച്ചു നൽകും. അത്യാസന്ന രോഗികളെ ആശുപത്രിയിലെത്തിക്കാനുള്ള ആംബുലൻസ്, ടാക്‌സി സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ഹോസ്പിറ്റൽ ഡയറക്ടർ ഫാ.തോമസ് മംഗലത്ത് അറിയിച്ചു.