അടിമാലി: കൊറോണ ഭീതിയേ തുടർന്ന് തമിഴ്‌നാട്ടിലെമൊത്ത വ്യാപാരം നടത്തുന്ന പച്ചക്കറി ചന്ത അടച്ചതോടെ വട്ടവടയിലെ ശീതകാല പച്ചക്കറിക്കർഷകർ പ്രതിസന്ധിയിൽ. കാബേജ്, ബട്ടർ ബീൻസ് എന്നിവയ്ക്ക് ഇപ്പോൾ വിളവെടുപ്പ് കാലമാണ് . ഇവ ഇടനിലക്കാർ വഴി തമിഴ്‌നാട്ടിലാണ് വിറ്റഴിക്കുന്നത്. തമിഴ്‌നാട് അതിർത്തി അടച്ചതിനാൽ തമിഴ്‌നാട് വനം വകുപ്പ് ഇതുവഴി പച്ചക്കറികൾ കയറ്റി കൊണ്ട് വരുന്ന വാഹനങ്ങൾ പോലും കടത്തിവിടുന്നില്ല.
ഹോർട്ടിക്രോപ് വളരെ കുറച്ചു പച്ചക്കറികൾ മാത്രമാണ് വാങ്ങുന്നത്.കൃഷി വകുപ്പ് ഇവിടെത്തെ ശീതകാല പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പദ്ധതികൾ ആവിഷ് കരിക്കുന്നുണ്ടങ്കിലും കർഷകർക്ക് യാതൊരും പ്രയോജനവും ലഭിക്കുന്നില്ല. ഒരു കിലോ ക്യാബേജിന് പൊതു വിപണിയിൽ 40 രൂപയാണ് വില. ബീൻസിന് 60 രുപയും. കാബേജിന് ഏഴ് രൂപയും ബീൻസിന് 20 രൂപയുമാണ് കർഷകർക്ക് ലഭിക്കുക എന്നിട്ടും വട്ടവടയിൽ നിന്ന് പച്ചക്കറി വാങ്ങാൻ ആളില്ല. വിളവ് എടുക്കുന്ന സമയത്ത് വിളവ് എടുത്തില്ലങ്കിൽ പച്ചക്കറി കൾ ചീഞ്ഞു പോകും. അതിനാൽ വിളവെടുത്തതിനു ശേഷം വാങ്ങാൻ ആളില്ലാത്തതിനാൽ കൃഷിയിടത്തിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.ലോക്ക് ഡൗൺ ആയ ഈ പശ്ചാത്തലത്തിൽ ഹോർട്ടി ക്രോപ്പ് വട്ടവടയിൽ ഉദ്പാദിപ്പിക്കുന്ന മുഴുവൻ പച്ചക്കറികളുംവാങ്ങുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു