അടിമാലി:അടിമാലി പഞ്ചായത്തിന്റെ സാമൂഹിക അടുക്കളയിൽ നിന്ന് ഇന്നലെ വിതരണം ചെയ്തത് 150 ഓളം പേർക്കുള്ള ഭക്ഷണം.അടിമാലിയിലും പരിസര പ്രദേശങ്ങളിലും ആഹാരം ലഭിക്കാൻ കഴിയത്തവർക്കാണ് അവരുടെ താമസ സ്ഥലങ്ങളിൽ പഞ്ചായത്ത് ഭക്ഷണം എത്തിച്ചത്. ആഹാരം വെച്ച് കഴിക്കാൻ നിർവ്വാഹമില്ലാത്തവർ. രോഗികൾ. കൊറോണ നിരീക്ഷണത്തിലുള്ളവർ എന്നിവർക്ക് മൂന്നു നേരവും പഞ്ചായത്ത് ഭക്ഷണം എത്തിച്ച് നൽകി.ഭക്ഷണം ആവശ്യമുള്ളവർ
9496045012,9496045013, 9447512190 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം