kurichi

ചങ്ങനാശേരി: ഡി.വൈ.എഫ്.ഐ കുറിച്ചി, പനച്ചിക്കാട് മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ കുറിച്ചി ഹോമിയോ കോളേജിൽ ഐസൊലേഷൻ വാർഡ് ഒരുക്കി. 20 ബെഡ് ഉള്ള രണ്ട് വാർഡുകൾ പൂർണമായും ശുചീകരിച്ചാണ് ഐസോലേഷൻ വാർഡ് തയ്യാറാക്കിയത്. കുറിച്ചി പഞ്ചായത്തംഗം കെ.ഡി. സുഗതൻ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി പി.എ. ബിൻസൺ, പ്രസിഡന്റ് പി.എസ്. ഷാജഹാൻ, വൈസ് പ്രസിഡന്റ് വിഷ്ണു കെ. സുഭാഷ്, കമ്മിറ്റി അംഗങ്ങളായ അനീഷ കണ്ണൻ, ഷിജിത്ത് രവീന്ദ്രൻ, വൈശാഖ് എസ്. പണിക്കർ, യദുമോൻ, പ്രബീഷ്, സിനു പുതുപ്പള്ളി ബ്ലോക്ക് കമ്മിറ്റി അംഗം ശ്രീജിത്ത്, പാർവതി, പനച്ചിക്കാട് മേഖലാ സെക്രട്ടറി അഖിൽ ബാബു, പ്രസിഡന്റ് നിതിൻ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.