പാലാ : ആരോഗ്യ പ്രവർത്തകർക്ക് നന്ദി പ്രകടിപ്പിച്ച് മാണി സി കാപ്പൻ എം.എൽ.എ ജനറൽ ആശുപത്രി സന്ദർശിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.അഞ്ജു സി മാത്യുവിന്റെ നേതൃത്വത്തിൽ എം. എൽ.എയെ സ്വീകരിച്ചു. ആശുപത്രിയോടനുബന്ധിച്ച് പൂർത്തിയായ കെട്ടിടത്തിൽ വൈദ്യുതിയടക്കമുള്ള സൗകര്യങ്ങൾ സർക്കാരുമായി ബന്ധപ്പെട്ടു അടിയന്തിരമായി പൂർത്തീകരിച്ചതിന് ആശുപത്രി അധികൃതർ നന്ദി രേഖപ്പെടുത്തി. പുതുതായി പണി കഴിച്ചിട്ടുള്ള മൂന്നു ബിൽഡിംഗുകളിൽ ബാക്കി രണ്ടെണ്ണത്തിലും അവസാനവട്ട ക്രമീകരണങ്ങൾ അനിവാര്യമാണെന്ന് ആശുപത്രി അധികൃതർ എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തി. അടിയന്തിരമായി ഇക്കാര്യത്തിൽ അദ്ദേഹം ഉറപ്പ് നൽകി. ഏതാവശ്യത്തിനും ഒപ്പമുണ്ടാവുമെന്നുംആവശ്യങ്ങൾ എന്ത് തന്നെയായാലും പറയാൻ മടിക്കരുതെന്നും അദ്ദേഹം നിർദ്ദേശിച്ചു. ആശുപത്രിയിൽ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ ഉദ്യോഗസ്ഥരുമായി വിലയിരുത്തിയശേഷമാണ് എം.എൽ.എ മടങ്ങിയത്.