തലയോലപ്പറമ്പ് : തലയോലപ്പറമ്പിലും പരിസരപ്രദേശങ്ങളിലും അവശ്യസാധനങ്ങൾക്ക് അമിത വില ഈടാക്കുന്നെന്ന ആരോപണം ശക്തമായതോടെ പഞ്ചായത്തും പൊലീസും രംഗത്ത് എത്തി. വില വിവര പട്ടിക പ്രദർശിപ്പിക്കാതെ പ്രവർത്തിപ്പിക്കുന്ന സ്ഥാപനങ്ങളുടെയും അമിത വില ഈടാക്കുന്ന സ്ഥാപനങ്ങളുടെയും ലൈസൻസ് റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കും. വില ഏകീകരണം പ്രാവർത്തികമാക്കാൻ നടപടി സ്വീകരിക്കും. പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ, തലയോലപ്പറമ്പ് എസ്.എച്ച്.ഒ ജർലിൻ.വി.സ്‌കറിയ,പഞ്ചായത്തംഗങ്ങളായ എം.അനിൽകുമാർ, സജിമോൻ വർഗീസ്, കെ.കെ.ഷാജി, കെ.എസ്.ഉണ്ണിക്കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ലീഗൽ മെട്രോളജി, ആരോഗ്യ വകുപ്പ് അധികൃതരും കടകളിൽ പരിശോധന നടത്തി.