ചങ്ങനാശേരി: തൃക്കൊടിത്താനം പഞ്ചായത്തിൽ കമ്മ്യൂണിറ്റി കിച്ചൻ തുറന്നു. ആദ്യ ദിനം മൂന്ന് നേരങ്ങളിലായി പഞ്ചായത്തിലെ 20 വാർഡുകളിലായി ദുരിതമനുഭവിക്കുന്ന 120 പേർക്ക് ഭക്ഷണം നല്കി. ഗ്രാമപഞ്ചായത്തിന്റെയും കടുംബശ്രീയുടെയും നേതൃത്വത്തിലാണ് ഭക്ഷണ വിതരണം നടക്കുന്നത്. വരും ദിവസങ്ങളിലേക്ക് കൂടുതൽ പേർ ഭക്ഷണത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. രാജു പറഞ്ഞു.