കുറിച്ചി: കുറിച്ചി ഗവൺമെന്റ് പ്രാഥമിക ആശുപത്രി ശുചീകരിച്ചു. അഭയം പാലിയേറ്റീവ് കെയർ ചാരിറ്റബിൾ സൊസൈറ്റി, ഇത്തിത്താനം ജനത സർവീസ് സഹകരണ ബാങ്ക് , ഡി.വൈ.എഫ്.ഐ ചങ്ങനാശേരി ബ്ലോക്ക് കമ്മിറ്റി എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. അഭയം പാലിയേറ്റീവ് കെയർ ജില്ലാ ഗവേണിംഗ് അംഗം കെ.ഡി. സുഗതൻ, ജനതാ ബാങ്ക് പ്രസിഡന്റ് പ്രൊഫസർ ടോമിച്ചൻ, ഡോ. പി.കെ. പത്മകുമാർ, ബ്ലോക്ക് പ്രസിഡന്റ് പി.എസ്. ഷാജഹാൻ, ബ്ലോക്ക് ജോ. സെക്രട്ടറി കെ.പി. പ്രജീഷ് , ബ്ലോക്ക് വൈസ് പ്രസിഡന്റ് വിഷ്ണു കെ. സുഭാഷ്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ യദു അനീഷ കണ്ണൻ, അഫ്‌സൽ ഷാജഹാൻ, ജോഫിൻ, പ്രബീഷ് എന്നിവർ നേതൃത്വം നൽകി.