കോട്ടയം: ഹോം ക്വാറന്റെയിനിൽ കഴിയുന്നതിനിടെ കറങ്ങാനിറങ്ങിയ പാറമ്പുഴ സ്വദേശിയായ യുവാവിനെ പൊലീസ് പിടികൂടി. പിതാവിനെ കൂട്ടിക്കൊണ്ടു പോകാനെന്ന പേരിലാണ് ഇയാൾ വീട്ടിൽ നിന്നും പുറത്തിറങ്ങിയത്. ഇയാളെ ആരോഗ്യ വകുപ്പ് അധികൃതർ തിരികെ വീട്ടിലെത്തിച്ചു. പൊലീസ് കേസെടുത്തു.

ഇന്നലെ രാവിലെ എട്ടരയോടെ കെ.കെ റോഡിൽ കഞ്ഞിക്കുഴിയിലിയാരുന്നു സംഭവം. 23 നാണ് ഇയാൾ ബംഗളൂരുവിൽ നിന്ന് വീട്ടിൽ എത്തിയത്. ഇയാളോട് 14 ദിവസം ഹോം ക്വാറന്റെയിനിൽ കഴിയാൻ നിർദേശിച്ചിരുന്നു. ഇന്നലെ പുറത്തിറങ്ങിയ ഇയാളെ കഞ്ഞിക്കുഴിയിൽ പൊലീസ് തടഞ്ഞു. തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ടപ്പോൾ വീട്ടിൽ പോയി എടുത്തുകൊണ്ടു വരാമെന്നും പറഞ്ഞ് തിരികെ പോയി. മടങ്ങിയെത്തിയപ്പോൾ പൊലീസ് വിശദമായി ചോദിച്ചതോടെയാണ് ഹോം ക്വാറന്റെയിനിലാണെന്ന് വ്യക്തമായത്.