കടനാട് : അന്യസംസ്ഥാന തൊഴിലാളികൾക്ക് ആശ്വാസമായി ഭക്ഷണമൊരുക്കി പഞ്ചായത്ത് അധികൃതർ. പഞ്ചായത്തിൽ ഏറ്റവും കൂടുതൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കൊല്ലപ്പള്ളിയിൽ ലോക്ക് ഡൗൺ മൂലം ഹോട്ടലുകൾ പൂട്ടിയതോടെ ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ഭക്ഷണം ആവശ്യമുള്ളവർ പഞ്ചായത്ത് അധികാരികളെ ഫോണിൽ വിളിക്കണമെന്ന മൈക്ക് അനൗൺമെന്റ് കേട്ട തൊഴിലാളികൾ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിലു കൊടൂരിനെ വിളിക്കുകയായിരുന്നു. വിവരം അറിഞ്ഞ വൈസ് ചെയർമാൻ ഉടൻ ആവശ്യമായ ഭക്ഷണം പഞ്ചായത്ത് വാഹനത്തിൽ എത്തിച്ച് തൊഴിലാളികൾക്ക് നൽകി. എല്ലാ ദിവസവും ഭക്ഷണം നൽകുമെന്ന ഉറപ്പ് വൈസ് പ്രസിഡന്റ് ഉഷാ രാജു നൽകി.