nellu

കുറിച്ചി: മുട്ടത്ത്കടവ് കക്കുഴി ആലപ്പാട്ടുചാൽ പാടശേഖരത്തിലെ നെല്ല് എടുക്കാൻ മില്ലുടമകൾ തയ്യാറാകാത്തത് നെൽകർഷകരെ ദുരിതത്തിലാക്കുന്നു. 48 ഏക്കറോളം വരുന്നപാടശേഖരത്തിലെ നെല്ലാണ് കെട്ടിക്കിടക്കുന്നത്. പാടശേഖരത്തിലെ കുറച്ച് നെല്ല് കരിഞ്ഞെന്ന വ്യാജ പ്രചരണം നടന്നിരുന്നു. ഇതിന്റെ പേരിൽ ഒരു തരത്തിലും സാദ്ധ്യമല്ലാത്ത കിഴിവാണ് മില്ലുടമകൾ ആവശ്യപ്പെടുന്നതെന്ന് കർഷകർ പറയുന്നു. നെല്ല് ഏറ്റെടുക്കാനുള്ള നടപടികളുണ്ടാകണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. മണ്ഡലം ജനറൽ സെക്രട്ടറി ബി.ആർ. മഞ്ജീഷ്, കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് പി.കെ. ഗോപാലകൃഷ്ണൻ എന്നിവർ പാടശേഖരം സന്ദർശിച്ചു.