അടിമാലി: കൊവിഡ് പ്രതിരോധത്തിനായി ലോക്ക് ഡൗൺ തുടരവെ മൃഗങ്ങളും പ്രതിസന്ധിയിലാണ്.ചിക്കൻസെന്ററുകളും മറ്ററവ് ശാലകളും ഹോട്ടലുകളുമെല്ലാം അടഞ്ഞ് കിടക്കാൻ തുടങ്ങിതോടെ ഭക്ഷണമില്ലാതായി തീർന്ന ഒരു വിഭാഗമാണ് ടൗണുകളിലെ തെരുവ് നായ്ക്കൾ.അടിമാലി ടൗണിലും സമീപ പ്രദേശങ്ങളിലും ഇത്തരത്തിൽ ഭക്ഷണമില്ലാതലയുന്ന നിരവധി തെരുവ് നായ്ക്കളുണ്ട്. ടൗൺ ശൂന്യമാതോടെ കടത്തിണ്ണകളാണ് നായ്ക്കളുടെ വിശ്രമ കേന്ദ്രം.ഭക്ഷണവും വെള്ളവുമില്ലാതാതോടെ വിശപ്പിന്റെയും ദാഹത്തിന്റെയും ദൈന്യത കാൽപ്പെരുമാറ്റം കേട്ട് തല ഉയർത്തി നോക്കുന്ന എല്ലാ മുഖങ്ങളിലും ഉണ്ട്.ചെറു ഭക്ഷണാവശിഷ്ടങ്ങൾക്ക് വേണ്ടി നായക്കൾ പരസ്പരം കടിപിടി കൂടുന്നതും കാണാം.അടിമാലി ബസ് സ്റ്റാൻഡും രാത്രികാലത്ത് ആളൊഴിഞ്ഞ് ടൗണിലെ പെട്രോൾ പമ്പുകളും നായ്ക്കളുടെ വിഹാര കേന്ദ്രമാണ്.വരും ദിവസങ്ങളിലും ഭക്ഷണമില്ലാതെ തുടർന്നാൽ നായ്ക്കൾ ഉപദ്രവകാരികളാകാൻ സാദ്ധ്യതയേറെയാണ്.കഴിഞ്ഞ ദിവസം രാവിലെ അടിമാലി ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ അവശ്യ സാധനം വാങ്ങാനെത്തിയ സ്ത്രീയെ തെരുവ് നായ്ക്കൾ ആക്രമിക്കാൻ ശ്രമിച്ചിരുന്നു