എലിക്കുളം: ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സമൂഹ അടുക്കള എലിക്കുളം എം.ജി.എം സ്‌കൂൾ ഓഡിറ്റോറിയത്തിൽ പ്രവർത്തനമാരംഭിച്ചു. പാചകത്തിന് പഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗലദേവിയാണ് നേതൃത്വം നല്കുന്നത്.നാട്ടിലെ ഉദാരമതികളും ഇക്കാര്യത്തിൽ പഞ്ചായത്തിനൊപ്പമുണ്ട്.സമൂഹ അടുക്കളയിലേക്ക് 600കിലോ അരി എലിക്കുളം എം.ജി.എം സ്‌കൂൾ ഹെഡ്മാസ്റ്റർ പി.എൻ.പ്രദീപ് കുമാർ നൽകി. സ്‌കൂളിൽ സ്റ്റോക്കുണ്ടായിരുന്ന അരിയാണ് പഞ്ചായത്തിന് നൽകിയത്. സമൂഹ അടുക്കളയിൽ ആദ്യദിനം നൂറു പേർക്കുള്ള ഭക്ഷണമാണ് തയാറാക്കിയത്. ആളുകളുടെ എണ്ണം കൂടുന്നതനുസരിച്ച് വരുംദിവസങ്ങളിൽ കൂടുതൽ ഭക്ഷണം തയാറാക്കുമെന്ന് എം.പി.സുമംഗലാദേവി പറഞ്ഞു. സമൂഹ അടുക്കളയിൽ എത്തുന്നവർക്ക് ഡി.വൈ.എഫ്.ഐ മഞ്ചക്കുഴി യൂണിറ്റ് സൗജന്യമായി മാസ്‌ക് നല്കി.