മണർകാട്: കൊറോണ പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി മണർകാട് പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ റോഡുകൾ, വ്യാപാരസ്ഥാപനങ്ങൾ, ബസ് സ്റ്റോപ്പുകൾ തുടങ്ങിയവ ശുചീകരിച്ചു. മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. വാർഡ് മെമ്പർ ബിജു തോമസ് നേതൃത്വം നൽകി.