അടിമാലി:പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച സാമൂഹ്യ അടുക്കളയ്ക്ക് സഹായം എത്തുന്നു. ഇന്നലെ

ലഭിച്ചത് 1400 കിലോ അരിയാണ്. ഒട്ടനവധി ആളുകൾ സഹായഹസ്തവുമായി എത്തുന്നു. മച്ചിപ്ലാവിലെ ഫ്‌ലാറ്റിൽ താമസിക്കുന്ന 160 കുടുബങ്ങൾക്ക് 5 കിലോ അരിയും മല്ലിപ്പൊടിയും മുളക് പൊടിയും സാമൂഹിക അടുക്കളയിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് ദീപാരാജീവ് ,സെക്രട്ടറി കെ.എൻ സഹജൻ എന്നിവരുടെ നേതൃത്വത്തിൽ വിതരണം ചെയ്തു.130 സൗജന്യ ഭക്ഷണ കിറ്റുകൾ ഇന്നലെ സമൂഹ്യ അടുക്കളയിൽ നിന്ന് വിതരണം ചെയ്യുകയുണ്ടായി. അടിമാലി പഞ്ചായത്ത് അതിർത്തിയിൽ ഭക്ഷണം ലഭിക്കാത്ത അന്യസംസ്ഥാന തൊഴിലാളികൾ, കൊറോണ നിരീക്ഷണത്തിലുള്ളവർക്കുമാണ് സമൂഹ്യ അടുക്കളയിൽ നിന്ന് ഭക്ഷണംനൽകുന്നത്. അവർ താമസിക്കുന്ന ഇടങ്ങളിൽ എത്തിയാണ് പഞ്ചായത്ത് വിതരണം ചെയ്യുന്നത്‌