sneha

കോട്ടയം : നാടും നഗരവും കൊറോണ ഭീതിയിൽ നിൽക്കുമ്പോൾ തെരുവ് മക്കളുടെ വിശപ്പകറ്റി കളത്തിപ്പടി സ്‌നേഹക്കൂട്. ലോക്ക് ഡൗൺ മൂലം കടകളടച്ചതോടെ നിരവധിപ്പേർക്കാണ് കളത്തിപ്പടി സ്നേഹക്കൂട് സാന്ത്വനമായത്. വിവിധ ഭാഗങ്ങളിൽ പൊതിച്ചോർ വിതരണം ചെയ്തു. പൊലീസുകാർക്ക് മോര്, കാപ്പി, ഏത്തയ്ക്കാ അപ്പം തുടങ്ങിയവയും വിതരണം ചെയ്തു. കാരുണ്യ പ്രവൃത്തികൾക്ക് കോട്ടയം ഈസ്റ്റ് സി.ഐ നിർമ്മൽ ബോസ്, വെസ്റ്റ് സി.ഐ എം.ജെ.അരുൺ, സ്‌നേഹക്കൂട് ഡയറക്ടർ നിഷ, സെക്രട്ടറി ബി.കെ.അനുരാജ്, ഈസ്റ്റ് ജനമൈത്രി പൊലീസ് അംഗങ്ങളായ ബിനോയി, സത്താർ, പഞ്ചായത്ത് മെമ്പർ രജനി സന്തോഷ്, മിലൻ, വിഷ്ണു എന്നിവർ നേതൃത്വം നൽകി. ഭക്ഷണ വിതരണത്തിനൊപ്പം പൊലീസ് ഉദ്യോഗസ്ഥർക്ക് രാവിലെ 11 ന് മോരും വെള്ളവും വൈകിട്ട് 4 ന് കാപ്പിയും, ഏത്തയ്ക്കയും ദിവസവും നൽകുമെന്ന് നിഷ സ്‌നേഹക്കൂട് അറിയിച്ചു.