kallarkutty-dam
വെള്ളംനിറഞ്ഞു കിടക്കുന്നകല്ലാർകുട്ടി ഡാം

അടിമാലി: കൊടും വേനലിൽ കേരളം വറ്റിവരളുമ്പോൾ പതിവിന്ന വിപരീതമായി ഡാമുകൾ ജലസമൃദ്ധിയിൽ.ഈ കാലയളവിൽ മഴ ലഭിക്കാതെ ഡാമുകൾ വറ്റി വരുളുകയും വൈദ്യുത ഉല്പാദനം കുറയുകയും കേരളം പവർ കട്ടിലേക്ക് പോവുകയുമാണ് പതിവ്. എന്നാൽ ഇക്കുറി കൊറോണ ഭീതിയെ തുടർന്ന് ലോക്ക് ഡൗണിലേക്ക് പോയ സാഹചര്യത്തിൽ വൈദ്യുതി ഉപഭോഗം കുത്തനെ കുറഞ്ഞതോടെ വൈദ്യുത ഉല്പാദനവും കുറച്ചു. ഗാർഹിക ഉപഭോഗം കൂടിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാൽ കടകളും സ്ഥാപനങ്ങളും ഫാക്ടറികളും അടഞ്ഞ്തി കിടക്കുന്നതോടെ വൻതോതിൽ വൈദ്യുതിയുെടെ ഉപഭോഗം നടക്കുന്നില്ല.ഇതോടെ ഡാമുകൾ ജലസമൃദ്ധംവുമായിലോവർ പെരിയാർ, മട്ടുപ്പെട്ടി, കുണ്ടള, ആനയിറങ്ങൽ എന്നീ ഡാമുകളിൽ എല്ലാം ആവശ്യത്തിലധികം വെള്ളമുണ്ടെന്നത് വൈദ്യുത വകുപ്പുന് ആശ്വാസം പകരുന്നു.