രാമപുരം: മുൻകൂർ വാടക നൽകാത്തിന്റെ പേരിൽ ഇതരസംസ്ഥാന തൊഴിലാളികളെ താമസസ്ഥലത്ത് നിന്ന് ഇറക്കിവിട്ടയാൾക്കെതിരെ രാമപുരം പൊലീസ് കേസെടുത്തു. പാലവേലി ഭാഗത്ത് ആനത്താറ വീട്ടിൽ ജെ. ജോസഫിനെതിരെയാണ് ലാേക്ക്ഡൗൺ സമയത്ത് തൊഴിലാളികളെ ഇറക്കിവിട്ടതിന് കേസെടുത്തത്. തൊഴിലാളികൾ താമസിച്ചിരുന്ന മുറിയിലേക്കുള്ള വൈദ്യുതിബന്ധം ഇയാൾ വിച്ഛേദിക്കുകയും ചെയ്തു. തുടർന്ന് തൊഴിലാളികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസുമായി ചർച്ച നടത്തിയിട്ടും തൊഴിലാളികളെ തിരികെ താമസിപ്പിക്കാൻ കെട്ടിട ഉടമ തയ്യാറായില്ല. തുടർന്ന് പൊലീസ് മുൻകൈയ്യെടുത്ത് ഇവരെ തിരികെ താമസിപ്പിച്ചു.