kapa

നെടുംകുന്നം: പഞ്ചായത്തിലെ നിർദ്ധനരായ 100 കുടുംബങ്ങൾക്ക് അഞ്ച് കിലോ കപ്പ വീതം നൽകി. അനീഷ് വാസ്‌കോ, റോയി വലിയപറമ്പിൽ സൈക്കിൾസ് എന്നിവർ കൃഷി ചെയ്ത കപ്പയാണ് പാവപ്പെട്ട കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്നതിനായി നൽകിയത്. വാർഡ് മെമ്പർ ജോസഫ് ദേവസ്യ അനീഷിൽ നിന്ന് കപ്പ ഏറ്റുവാങ്ങി വിതരണോദ്ഘാടനം നിർവഹിച്ചു.