കോട്ടയം : കൊറോണക്കാലത്ത് ഒരാൾ പോലും വിശന്നു കഴിയരുതെന്ന ലക്ഷ്യത്തോടെ അഭയം ചാരിറ്റബിൾ സൊസൈറ്റി ആരംഭിച്ച ജനകീയ ഹോട്ടലിലെ ആദ്യ ഹോട്ടലിന് തുടക്കമായി. തിരുനക്കര ക്ഷേത്രത്തിന് മുമ്പിലുള്ള ബസന്ത് ഹോട്ടലാണ് അഭയത്തിന്റെ നേതൃത്വത്തിൽ ജനകീയ ഹോട്ടലായി പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. 12 കേന്ദ്രങ്ങളിലാണ് ജനകീയ ഹോട്ടൽ ആരംഭിക്കുന്നത്. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്കും, പണമില്ലാതെ ബുദ്ധിമുട്ടുന്നവർക്കും സൗജന്യമായി ഭക്ഷണം ലഭിക്കും. അഭയത്തിന്റെ വോളന്റിയർമാർ ഭക്ഷണം വീടുകളിൽ എത്തിച്ച് നൽകും.

മെഡിക്കൽ കോളേജിൽ ഐസൊലേഷനിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും മൂന്നു നേരം ഭക്ഷണം സൗജന്യമായി നൽകി. മെഡിക്കൽ കോളേജിൽ കരുണ ഹോട്ടൽ ഏറ്റെടുത്താണ് ഭക്ഷണം നൽകുന്നത്. മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ലോക്ക് ഡൗൺ തീരുന്നതുവരെ സൗജന്യ ഭക്ഷണം ലഭ്യമാകും. അഭയം ഉപദേശകസമിതി ചെയർമാൻ വി.എൻ വാസവൻ ഹോട്ടൽ ഉദ്ഘാടനം ചെയ്‌തു. ഫാ.മൈക്കിൽ ജോസഫ് വെട്ടിക്കാട്ട്, ഉപദേശകസമിതി അംഗങ്ങളായ ടി.ആർ രഘുനാഥൻ, കെ. .എം രാധാകൃഷ്ണൻ, അഭയം സെക്രട്ടറി എബ്രഹാം തോമസ്, കെ.ആർ അജയ്, വി.പി ടിന്റു, ഏരിയാ ചെയർമാൻ ബി.ശശികുമാർ, കൺവീനർ സി.എൻ സത്യനേശൻ എന്നിവർ നേതൃത്വം നൽകി. ഫോൺ: 9446030312, 9447246682