അടിമാലി:മിൽക്ക് സൊസൈറ്റികളിൽ കെട്ടികിടന്ന കാലി തീറ്റകൾ ക്ഷീരകർഷകരുടെ വീടുകളിലേക്ക് കൊണ്ടുപോയിത്തുടങ്ങി.ലോക്ക് ഡൗണിനെത്തുടർന്ന് കാലി തീറ്റയും കോഴിത്തീറ്റയുടെയും ചരക്ക് നീക്കം നിന്നിരുന്നു. പ്രശ്നത്തിന്റെ ഗൗരവം വ്യക്തമായിഇവ അവശ്യ സർവ്വീസായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതിനെ തുടർന്നാണ് മിൽക്ക് സൊസൈറ്റികളിൽ കെട്ടികിടന്ന കാലി തീറ്റകൾ ക്ഷീരകർഷകർ വീടുകളിലേക്ക് കൊണ്ടുപോകാനായത്. കർഷകരുടെയും മിൽക്ക് സൊസൈറ്റികളുടെയും പ്രശ്നങ്ങൾ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
ലോക്ക് ഡൗണിന്റെ ഭാഗമായി അവശ്യ സാധന ങ്ങളുടെ പട്ടികയിൽ കാലിത്തീറ്റയും കോഴി തീറ്റയും ഉൾപ്പെടാത്ത സാഹചര്യത്തിൽ ചരക്ക് നീക്കം നടക്കാതെ വരികയും കാലി തീറ്റയ്ക്കും കോഴി തീറ്റക്കും സംസ്ഥാനത്ത് ക്ഷാമം നേരിടുകയായിരുന്നു.ഇവ അവശ്യസാധന പട്ടികയിൽ ഉൾപ്പെടുത്തിയതിനാൽ മിൽക്ക് സൊസൈറ്റികൾ ഇരിങ്ങാലക്കുടയിലുള്ള കേരളാ ഫീഡ്‌സിൽ തുക അടച്ച് ലോഡിനായി കാത്തിരിക്കുകയാണ് ക്ഷീര കർഷകർ