പാലാ : ഇടനാട് കളപ്പുരയ്ക്കൽ കെ.ജെ. ജോൺ (ജോണി 72, റിട്ട. അദ്ധ്യാപകൻ, സെന്റ് മേരീസ് എച്ച്.എസ് എടൂർ, ഇരിട്ടി) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ചിറ്റാർ സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ. ഭാര്യ : മേരി ജോൺ (റിട്ട. ടീച്ചർ, സെന്റ് മേരീസ് എച്ച്.എസ്. എടൂർ) വലവൂർ കുഴികുളം കുടുംബാംഗമാണ്.
മക്കൾ : സോണിയാ (കാനഡ), സോഫിയ (അയർലൻഡ്), ലിന്റോൺ ജോൺ (റിലയൻസ് ഇൻഡസ്ട്രീസ്, ഗുജറാത്ത്). മരുമക്കൾ : ജിജോ ജോർജ്ജ് ചക്കുളത്ത്മ്യാലിൽ കോതമംഗലം, മാത്യൂസ് ജോൺ കുര്യാസ് കടുത്തുരുത്തി. കൊച്ചുമക്കൾ : എവ്‌ലിൻ, ഇസബെൽ, എൽബാ, എയ്ഡൻ, ആരോൺ.