കോട്ടയം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ ജോലി ചെയ്യുന്ന പൊലീസുകാർക്ക് 14 വരെ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോട്ടയം ജില്ലാ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഭക്ഷണം വിതരണം ചെയ്യും. ജില്ലാ പൊലീസ് അസോസിയേഷനുമായി സഹകരിച്ചാണ് പ്രവർത്തനം. ജില്ലാ പൊലീസ് മേധാവി ജി. ജയദേവ് റെഡ് ക്രോസ് ജില്ലാ വൈസ് ചെയർമാൻ ജോബി തോമസിൽ നിന്ന് ഭക്ഷണം വാങ്ങി ഡ്യൂട്ടിയിലുള്ള പൊലീസിനു കൈമാറി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഡിവൈ.എസ്.പി വിനോദ് പിള്ള, പൊലീസ് അസോ. ജില്ലാ സെക്രട്ടറി എസ്.പി. പ്രേംജി, ജില്ലാ പ്രസിഡന്റ് ഇ.എൻ. സിബി, ബിനു ഭാസ്‌കർ, റെഡ് ക്രോസ് ജില്ലാ സെക്രട്ടറി റിൻസി ജോർജ്, കെ.എസ്. സുമേഷ്, റെഡ്‌ക്രോസ് വോളണ്ടിയർമാർ എന്നിവർ പങ്കെടുത്തു.