kob-john

രാമക്കൽമെട്ട്: എറണാകുളം ജനറൽ ആശുപത്രിയിൽ സുക്ഷിച്ചിരിന്ന വൃദ്ധന്റെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. രാമക്കൽമെട്ട് പാലത്തടത്തിൽ വീട്ടിൽ ജോൺ (85) എന്നയാളുടെതാണന്ന് മകൻ സണ്ണി തിരിച്ചറിഞ്ഞു. വൃദ്ധനെ ഫെബ്രുവരി 15 മുതൽ കാണാതായതായി നെടുംകണ്ടം പൊലീസിൽ പരാതി നൽകിയിരുന്നു. ഒമ്പതുദിവസം പഴക്കമുള്ള മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ സുക്ഷിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് മകൻ അവിടെയെത്തി മൃതദേഹം തിരിച്ചറിഞ്ഞത്. എറണാകുളത്ത് പോസ്റ്റ്‌മോർട്ടം നടത്തിയശേഷം മൃതദേഹം സംസ്‌കരിച്ചു.