ചങ്ങനാശേരി: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രജീവനക്കാർക്ക് പ്രത്യേക പാസ് നൽകണമെന്ന് ബി.ജെ.പി സംസ്ഥാന സമിതി അംഗം ബി. രാധാകൃഷ്ണമേനോൻ ആവശ്യപ്പെട്ടു. രാവിലെ 6 മുതൽ 9 വരെയും വൈകിട്ടു 6 മുതൽ 7 വരെയും ക്ഷേത്രത്തിൽ നടതുറക്കണമെന്ന് ദേവസ്വം ബോർഡ് സർക്കുലർ ഇറങ്ങിയിട്ടുളളതാണ്. ഈ സാഹചര്യത്തിൽ ക്ഷേത്രജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിലെ ചടങ്ങുകൾ സമയപരിമിതികൾക്കുള്ളിൽ നിന്ന് ചെയ്തു തീർക്കാൻ ജീവനക്കാരെ അനുവദിക്കണമെന്നും രാധാകൃഷ്ണമേനോൻ ആവശ്യപ്പെട്ടു.