പൊൻകുന്നം: പൊൻകുന്നത്ത് ദേശീയപാതയിൽ പൊലീസ് സ്റ്റേഷന് മുൻപിൽ പന്തലൊരുക്കി പൊലീസ്. ഇരുവശത്തുകൂടെയും വാഹനങ്ങൾക്ക് കടന്നുപോകാനാകും വിധമാണിത്. വാഹനങ്ങളിലെത്തുന്നവരുടെ ആവശ്യങ്ങൾ ബോധ്യപ്പെട്ട് കടത്തിവിടാൻ പൊലീസ് ഇതുവരെ റോഡിന് നടുവിൽ ഇറങ്ങിനിൽക്കണമായിരുന്നു. ഇനി പന്തലിന്റെ തണലിലാവും പൊലീസിന്റെ പരിശോധനയും ബോധവത്ക്കരണ പ്രവർത്തനങ്ങളും.