തലയോലപ്പറമ്പ്: പൈനാപ്പിളിന്റെ വിലത്തകർച്ച കർഷകരെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുന്നു. ഈ സാഹചര്യത്തിൽ പൈനാപ്പിൾ കർഷകരെ രക്ഷിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. വെജിറ്റബിൾ ആൻഡ് ഫ്രൂട്‌സ് പ്രമോഷൻ കൗൺസിൽ (വി എഫ് പി സി കെ), ഹോർട്ടികോർപ്, ഫുഡ് പാർക്ക്, കാർഷിക സർവകലാശാല എന്നിവ വഴി പൈനാപ്പിൾ സമാഹരിക്കണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം.