വൈക്കം: ഉൾപ്രദേശത്തെ ജനങ്ങൾ നിരത്തുകളിൽ കുട്ടംകുടുന്നതും മറ്റും നിരീക്ഷിച്ചു നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി പൊലിസ് ഡ്രോണിന്റെ സഹായത്തോടെ പരിശോധന നടത്തി. വൈക്കം വലിയകവല, പടിഞ്ഞാറെനട, കൊച്ചു കവല തുടങ്ങി വിവിധ സ്ഥലങ്ങളിൽ പൊലിസ് പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പരിശോധന കാര്യക്ഷമമാക്കിയതോടെ നിരത്തുകളിലേയ്ക്ക് അനാവശ്യമായി ഇറങ്ങുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായി. കഴിഞ്ഞ രണ്ടു ദിവസമായി ലോക്ക് ഡൗൺ ലംഘിച്ചതിന്റെ പേരിൽ നാമമാത്രമായ കേസുകളെ വൈക്കം, തലയോലപ്പറമ്പ് ,വെള്ളൂർ സ്റ്റേഷനുകളിൽ ചാർജ് ചെയ്തിട്ടുള്ളു.
വൈക്കം എസ്.ഐ രാജേഷിന്റെ നേതൃത്വത്തിലാണ് ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന നടന്നത്.