പാലാ: ലോക്ക്ഡൗണിനെ തുടർന്ന് ഇന്നലെയും പാലാ നഗരം വിജനം. ഞായറാഴ്ച നഗരത്തിലിറിങ്ങയത് വിരളമായ ആളുകൾ മാത്രം. വ്യാപാരസ്ഥാപനങ്ങൾ ഏറെയും പ്രവർത്തിച്ചിരുന്നില്ല. അവധി ദിവസമായിട്ടും അവധിയെടുക്കാതെ ആരോഗ്യപ്രവർത്തകരും പൊലീസും രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ സജ്ജീവമായിരുന്നു. ക്രൈസ്തവർ ദേവാലയത്തിൽ പോകുന്ന ദിവസമായിട്ടും നിയന്ത്രണങ്ങളുണ്ടായിരുന്നതിനാൽ വിശ്വാസികൾ പുറത്തിറങ്ങിയില്ല.ക്ഷേത്രങ്ങളിൽ പതിവ് ചടങ്ങുകൾ നടക്കുന്നുണ്ടെങ്കിലും നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഭക്തർക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. ചില ക്ഷേത്രങ്ങളിൽ പ്രവേശനമുണ്ടെങ്കിലും ഏഴു മണിക്കകം ദർശനം നടത്തണം. നഗരത്തിലെ മുസ്ലീം പള്ളിയിലും നിസ്‌കാരം നിയന്ത്രിച്ചിട്ടുണ്ട്. ബാങ്ക് വിളിസമയത്ത് വീട്ടിൽ തന്നെ പ്രാർത്ഥിക്കണമെന്ന് പള്ളിയിലെത്തുന്നവർക്കും നിർദ്ദേശം നൽകിയിരുന്നു.