ചങ്ങനാശേരി: കൊറോണയെ പ്രതിരോധിക്കാൻ കേന്ദ്ര-സംസ്ഥാന സ‌ർക്കാരുകൾ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുമ്പോൾ സർക്കാരിന് കളങ്കം വരുത്താൻ അതിഥി തൊഴിലാളികളെ സംഘടിപ്പിച്ച് സമരം നടത്തിപ്പിച്ച ഗൂഢശക്തികളെ കണ്ടെത്തണമെന്ന് ബി.ഡി.ജെ.എസ് ചങ്ങനാശേരി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.കെ കൃഷ്ണൻ, പി.ആർ. സുരേഷ്, കെ.ഒ. ബാബു, ബിജു മങ്ങാട്ടുമഠം എന്നിവർ സംസാരിച്ചു.