പൊൻകുന്നം: പൊൻകുന്നം ബസ് സ്റ്റാൻഡ്, സിവിൽ സ്റ്റേഷൻ, ബുക്ക് ഡിപ്പോ പരിസരങ്ങൾ അണുവിമുക്തമാക്കുന്നതിന് വേണ്ടി കാഞ്ഞിരപ്പള്ളി ഫയർ ആൻഡ് റെസ്‌ക്യു ടീം അണുനാശിണി തളിച്ചു. സ്റ്റേഷൻ ഓഫീസർ ജോസഫ് ജോസഫിന്റെ നേതൃത്വത്തിൽ ഫയർമാൻ ഡ്രൈവർ വി. ബിനു, എസ്. ദീപു, ബി. വിനു, സിവിൽ ഡിഫൻസ് വോളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു. ടാങ്കറിൽ അണുനാശിനി ചേർത്ത വെള്ളമെത്തിച്ച് പരിസരമാകെ സ്്രേപ ചെയ്താണ് അണുവിമുക്ത പ്രവർത്തനം നടത്തിയത്.