പൊൻകുന്നം: സംഘം ചേരലിന് നിരോധനം നിലനിൽക്കേ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ സാമൂഹികവിരുദ്ധർ ചേർന്ന് ലഹരി കൈമാറ്റവും ഉപയോഗവും നടത്തുന്നതായി പരാതി. കെ.കെ. റോഡിൽ പൊൻകുന്നം ഇരുപതാംമൈൽ മുസ്ലീം പള്ളിക്കു സമീപമുള്ള കാത്തിരിപ്പു കേന്ദ്രത്തിലാണിത്. മദ്യപാനവും കഞ്ചാവ് ഉപയോഗവുമുണ്ടെന്നാണ് പ്രദേശവാസികൾ പരാതിപ്പെട്ടത്. ചോദ്യം ചെയ്തവരുടെ വീടുകൾക്കു നേരെ കല്ലേറ് നടത്തിയതായും പരാതി ഉയർന്നു. ബൈക്കുകളിൽ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്നവരാണിവർ.