ചിറക്കടവ്: നിർമ്മാണ തൊഴിലാളികളായ തമിഴ്നാട് സ്വദേശികൾക്ക് ഭക്ഷണം പോലും നൽകാതെ കരാറുകാരൻ. തൊഴിലാളികൾക്ക് സഹായവുമായി ബി.ജെ.പി പ്രവർത്തകർ. ചിറക്കടവ് പാറക്കടവിലാണ് സംഭവം.
ഒരു നേരം പോലും ഭക്ഷണം കഴിക്കാനില്ലാത്ത ദുരവസ്ഥ തൊഴിലാളികളാണ് ഇന്നലെ രാവിലെ 'സജ്ജമാണ് ചിറക്കടവ് പദ്ധതി'യുടെ പ്രവർത്തകരെ അറിയിച്ചത്. ഉടൻ തന്നെ പ്രവർത്തകർ ഭക്ഷണം എത്തിച്ചുനൽകി.
വിവരം ലേബർ കമ്മീഷണറെ അറിയിച്ചു. ലേബർ കമ്മീഷണറുടെ ഓഫീസില്‍ നിന്നും ശക്തമായ നിയമനടപടികൾ സ്വീകരിച്ചതോടെ പ്രതിസന്ധിക്ക് പരിഹാരമായി.