കോട്ടയം: ലോക്ക്ഡൗൺ സമയത്ത് സ്വകാര്യ സ്ഥാപനങ്ങൾ അടക്കം തൊഴിലാളികൾക്ക് ശമ്പളം നൽകണമെന്ന സംസ്ഥാന സർക്കാർ നിർദേശം ലംഘിച്ച് പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ സിമന്റ്‌സ് തൊഴിലാളികൾക്ക് മാനേജ്മെന്റ് ശമ്പളം കൊടുക്കുന്നില്ലെന്ന് ആരോപണം. നാലായിരം രൂപ മാത്രമേ അഡ്വാൻസ് ആയി നൽകാൻ സാധിക്കൂവെന്നാണ് മാനേജ്‌മെന്റ് നിലപാട്. പണമില്ലെന്ന വിശദീകരണം നൽകിയ കമ്പനിയുടെ ചീഫ് മാനേജർ തൊഴിലാളി സംഘടനകളെ വിളിച്ചാണ് ഇത് അറിയിച്ചത്. എന്നാൽ, ശമ്പളം നൽകാൻ പണമില്ലെന്ന കാര്യം കമ്പനി അധികൃതർ സർക്കാരിനെ അറിയിക്കുന്നില്ലെന്നും ആരോപണമുണ്ട്. ഇത് കമ്പനി മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയാണെന്ന് ട്രാവൻകൂർ സിമന്റസ് വർക്കേഴ്‌സ് അസോസിയേഷൻ ഭാരവാഹികളായ വിജി എം. തോമസ്, മുഹമ്മദ് സിയാ എന്നിവർ ആരോപിച്ചു