പാലാ: കൊറോണവ്യാപനത്തിനെതിരെ സന്ദേശവുമായി നഴ്‌സുമാർ. പാലാ മരിയൻ മെഡിക്കൽ സെന്ററിലെ നഴ്‌സുമാരാണ് കൊറോണ ബോധവത്ക്കരണ സന്ദേശങ്ങൾ അടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തി രംഗത്തുവന്നത്. തങ്ങൾ രാത്രിയും പകലും സേവനമനുഷ്ഠിക്കുകയാണ്, സുരക്ഷിതമായി വീടുകളിൽ കഴിയുക, സന്ദർശനങ്ങളും സന്ദർശകരെയും ഒഴിവാക്കുക, സ്വയം രക്ഷിച്ചു രാജ്യത്തെയും രക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ ഉയർത്തിയാണ് നഴ്‌സുമാർ ബോധവത്ക്കരണ പ്രചാരണത്തിൽ പങ്കാളികളായത്. ആരോഗ്യ പ്രവർത്തകർക്ക് ആത്മവിശ്വാസം പകരാനും ബോധവത്ക്കരണം ലക്ഷ്യമിടുന്നു. ഇപ്പോൾ വീടുകളിൽ കഴിയേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ബോധവത്ക്കരണ പ്രചാരണം സംഘടിപ്പിച്ചതെന്ന് ആശുപത്രി അഡ്മിനിസ്‌ട്രേറ്റർ സി ഷേർളി പറഞ്ഞു. ജനങ്ങൾ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അഭ്യർത്ഥിച്ചു. അഡ്മിനിട്രേറ്റർ സി ഷേർളി, സി ബെൻസി, മെഡിക്കൽ സൂപ്രണ്ട് ഡോ മാത്യു തോമസ് എന്നിവർ നേതൃത്വം നൽകി.