തൃക്കൊടിത്താനം: സേവാഭാരതിയുടെ നേതൃത്വത്തിൽ കാത്തിരിപ്പുകേന്ദ്രങ്ങൾ ശുചീകരിച്ചു. ആഞ്ഞിലിപ്പടി,കൈലാത്തുപടി എന്നിവിടങ്ങളിലെ കാത്തിരിപ്പ് കേന്ദ്രങ്ങളാണ് അണുവിമുക്തമാക്കിയത്. കൂടാതെ റോഡരികുകളും കടത്തിണ്ണകളും ശുചീകരിച്ചു. പ്രദേശത്തെ വിവിധ മാലിന്യ കൂമ്പാരങ്ങളും നിർമ്മാർജനം ചെയ്തു. സാനിറ്ററൈസറും അണുനാശിനികളും ഉപയോഗിച്ച് സേവാഭാരതി പ്രവർത്തകർ പല ഗ്രൂപ്പുകളായി തിരിഞ്ഞാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. വ്യാപാര സ്ഥാപനങ്ങൾക്ക് സൗജന്യ മാസ്‌ക് വിതരണവും നടത്തി. പഞ്ചായത്ത് മെമ്പർ കെ കെ സുനിൽ കുമാർ, ഗുരുജി ഗ്രാമസേവാസമിതി സെക്രട്ടറി പി എസ് കണ്ണൻ, സുമീഷ് കുമാർ, വിഷ്ണു മോഹൻ,അരവിന്ദ് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.