പാലാ : ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മറികടന്ന് ഇന്നലെ നഗരം സജീവമായി. ഇന്നലെ നൂറുകണക്കിന് ആളുകളാണ് നഗരത്തിലേക്ക് എത്തിയത്. ബാങ്കുകളിലേക്കാണ് ഏറെപേരും എത്തിയത്. ഇതിന് പുറമെ പച്ചക്കറി, പലചരക്ക് വ്യാപാരസ്ഥാപനങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വാർദ്ധക്യപെൻഷൻ തുടങ്ങി വിവിധ പെൻഷനുകൾ വാങ്ങാനെത്തിയവരുടെ തിരക്കായിരുന്നു ഏറെയും. ഒരേസമയം നാലോ, അഞ്ചോ ഇടപാടുകാരെ മാത്രമാണ് ബാങ്കിനുള്ളിലേക്ക് കയറ്റിവിട്ടത്. ഇന്നലെ

നിരോധനാജ്ഞ നിലനിൽക്കെ നഗരസഭയിൽ 16 പേർ പങ്കെടുത്ത യോഗം നടന്നത് സംബന്ധിച്ച് പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. നാല് പേരിൽ കൂടുതൽ കൂട്ടംകൂടുന്നത് 144വകുപ്പിന്റെ ലംഘനമാണ്. അധികൃതർ തന്നെ നിയമലംഘനം നടത്തിയതിനെതിരെ പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. കേസെടുക്കുന്നത് സംബന്ധിച്ച് നിയമസഹായം തേടിയിരിക്കുകയാണ് പൊലീസ്. ഇതിനിടെ ഒരു കൗൺസിലർ തന്നെയാണ് നഗരസഭായോഗത്തിന്റെ ചിത്രം സഹിതം പരാതി നൽകിയിരിക്കുന്നതെന്ന് ആരോപണമുണ്ട്. നഗരത്തിൽ ഇന്ന് മുതൽ പരിശോധനകൾ കർശനമായി തുടരുമെന്ന് പൊലീസ് പറഞ്ഞു.