അടിമാലി: വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ചെന്നൈ സ്വദേശി അടിമാലിയിൽ ജീപ്പിൽ കറങ്ങി നന്നതിന് പൊലീസ് കേസെടുത്ത് വാഹനം കസ്റ്റഡിയിലെടുത്തു. ചെന്നൈ ആനമലൈ സ്വദേശി രമേഷ് കുമാറിനെതിരെയാണ് (51) കേസെടുത്തത്. 200 ഏക്കറിൽ തേങ്ങാ വ്യാപാരം നടത്തുകയായിരുന്ന ഇയാൾ 25നാണ് ഇവിടെ വന്നത്. തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതരെത്തി താമസിക്കുന്ന സ്ഥലത്ത് നിന്ന് പുറത്തിറങ്ങരുതെന്ന് നിർദേശിച്ചിട്ട് പോന്നതിന് പുറകെയാണ് ഇയാൾ വാഹനമായി അടിമാലിയിൽ എത്തിയത്.