brothers
ചിത്രം. അതുല്‍ സോം, അമല്‍ സോം

അടിമാലി: വിദേശമദ്യവുമായി കാറിൽ കറങ്ങി നടന്ന സഹോദരന്മാരെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. 200 ഏക്കർ വടയാറ്റുകുന്നേൽ അതുൽ സോം (31), അമൽ സോം (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞ 28ന് രാത്രി അടിമാലി മാർക്കറ്റിന് സമീപം കാറിൽ കറങ്ങി നടക്കുന്നത് കണ്ട് പൊലീസ് വാഹന പരിശോധന നടത്തിയപ്പോൾ വാഹനത്തിൽ നിന്ന് കുപ്പികളിലായി മൂന്നര ലിറ്റർ വിദേശമദ്യം സൂക്ഷിച്ചതായി കണ്ടെത്തി. ഇവരിൽ നിന്ന് 7,​000 രൂപയും പിടിച്ചു. ഇവർ കാറിൽ കൊണ്ടു നടന്ന് മദ്യം വിൽപ്പന നടത്തിയതായി അടിമാലി സി.ഐ അനിൽ ജോർജ് പറഞ്ഞു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.