അടിമാലി: നേര്യമംഗലം വന മേഖലയിലെ വാനരന്മാർക്ക് തീറ്റയുമായി എത്തിയ അടിമാലി ഫയർഫോഴ്‌സ് സംഘത്തെ നേര്യമംഗലം ഫോറസ്റ്റ് റെയ്ഞ്ച് ആഫിസർ അരുൺ നായരും സംഘവും തടഞ്ഞു. മുഖ്യമന്ത്രിയുടെ അഭ്യർത്ഥന മാനിച്ച് കൊടും വേനലിൽ ഭക്ഷണവും ജലവും ഇല്ലാത്ത അവസ്ഥയിൽ റോഡ് വക്കിലുള്ള കുരങ്ങുകൾക്ക് പഴ വർഗങ്ങൾ കഴിഞ്ഞ ദിവസം പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നൽകുകയുണ്ടായി. തുടർന്ന് അടിമാലിയിലെ വാട്‌സ്ആപ്പ് കൂട്ടായ്മയിലൂടെ സംഭരിച്ച പഴങ്ങളുമായി വന മേഖലയിൽ എത്തി വിതരണം ചെയ്തു കൊണ്ടിരുന്നപ്പോഴാണ് ഫോറസ്റ്റുകാർ തടഞ്ഞത്. കുരങ്ങുകൾ സ്വയം ഭക്ഷണം കണ്ടത്തി കൊള്ളുമെന്നും ഈത്തരത്തിൽ ഭക്ഷണം കൊടുത്താൽ കുരങ്ങുകൾ റോഡിലൂടെ പോകുന്നവരെ ആക്രമിക്കാൻ ഇടവരുമെന്നുമാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഭാഷ്യം.