രാജാക്കാട് :എൻ .ആർ.സിറ്റി, എസ്.എൻ.വി.ഹയർ സെക്കന്ററി സ്‌കൂളിൽ നിന്നുംആറ് അദ്ധ്യാപകർ പടിയിറങ്ങി.സ്‌കൂൾ ഹെഡ്മിസ്ട്രസ് ജി.അജിത, എൽ. പി. സ്‌കൂൾ അദ്ധ്യാപകരായ കെ.എൻ .അജിതകുമാരി . സി.എസ് രമേശൻ, യു.പി. സ്‌കൂൾ അദ്ധ്യാപികയായ അല്ലി.സി.ജി, ഹൈസ്‌കൂൾ അദ്ധ്യാപകരായ വി.ബി ജലജാമണി, വി.ടി. വസുമതി എന്നിവരാണ് സർവ്വീസിൽ നിന്നും വിരമിച്ചത് .2600 ഓളം കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ നിന്ന് 30 ലധികം വർഷം സർവ്വീസുള്ള അദ്ധ്യാപകരാണ് സർവ്വീസിൽ നിന്നും വിരമിക്കുന്നത്. അതുപൊലെ 299 കുട്ടികളെയാണ് ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതിപ്പിക്കുന്നത്. കലാ കായിക രംഗത്തും ഉന്നത നിലവാരമാണ് എസ്.എൻ.വി. ഹയർ സെക്കന്ററി സ്‌കൂൾ പുലർത്തി പോരുന്നത്.വിരമിക്കുന്നവരുടെ യാത്രയയപ്പ് ചടങ്ങുകൾ നേരത്തെ നടത്തിയതിനാൽ സംതൃപ്തരായി തന്നെയാണ് പടിയിറങ്ങുന്നത്