കോട്ടയം: കൊറോണ പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സ്‌നേഹ കിറ്റുകളുമായി സ്‌നേഹക്കൂട് പ്രവർത്തകർ. നാഗമ്പടം പാലത്തിനടിയിൽ താമസിക്കുന്ന കുടുംബങ്ങൾക്കാണ് സ്‌നേഹക്കൂടിന്റെ സഹായഹസ്തം. അരി, പഞ്ചസാര, പരിപ്പ്, പയർ, ഗോതമ്പുപൊടി, തേയില, എണ്ണ, പച്ചരി, മുളക്, അവിൽ, സാമ്പാർ പൊടി, മീറ്റ് മസാല, സോപ്പ്, ബിസ്‌ക്കറ്റ്, റെസ്‌ക്ക്, പച്ചക്കറികൾ എന്നിവയടങ്ങുന്ന 1200 രൂപയുടെ 25 കിറ്റുകളാണ് ഇവിടെ വിതരണം ചെയ്തത്.

സി.എം.എസ് കോളേജിലെ 1992 എം.എസ്.സി കെമസ്ട്രി ബാച്ചുകാരാണ് കിറ്റുകൾ സംഭാവന ചെയ്തത്. സ്‌നേഹക്കൂട് ഡയറക്ടർ നിഷ, അനുരാജ് ബി കെ, രജനി സന്തോഷ്, എസ്.ഐ പ്രസാദ് എബ്രഹാം, ജനമൈത്രി പൊലീസ് ബിനോയി, സത്താർ, മിലൻ,വിഷ്ണു എന്നിവർ കിറ്റു വിതരണത്തിന് നേതൃത്വം നൽകി.