അടിമാലി: അടിമാലി കത്തിപ്പാറമേഖലയിൽ വെട്ടുകിളി ശല്യം രൂക്ഷമായി.കൂട്ടമായി കൃഷിയിടങ്ങളിൽ ഇറങ്ങിയിട്ടുള്ള വെട്ടുകിളികൾ വലിയ നഷ്ടമാണ് കർഷകർക്ക് വരുത്തുന്നത്.കൃഷി ദേഹണ്ഡങ്ങൾ വലിയ തോതിൽ വെട്ടുകിളികൾ തിന്ന് നശിപ്പിക്കുന്നതായി കർഷകർ പറയുന്നു.കമുക്, കുരുമുളക്, കൊക്കോ, തെങ്ങ് തുടങ്ങിയ കൃഷികൾക്ക് മേലെല്ലാം വെട്ടുകിളികൾ ആക്രമണം നടത്തുന്നുണ്ട്. കത്തിപ്പാറ മരുത്തോംകുടി ഷാജി, കട്ടകയത്ത് തങ്കപ്പൻ എന്നിവരുടെ കൃഷികൾ വെട്ടുകിളിയാക്രമണത്തിൽ നശിച്ചു.വളരെ വേഗത്തിലാണ് ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് വെട്ടുകിളി ശല്യം വ്യാപിക്കുന്നത്.നാളുകൾക്ക് മുമ്പ് അടിമാലി ആയിരമേക്കർ കുടക്കാസിറ്റി ഭാഗത്തും നാശനഷ്ടം വരുത്തിയിരുന്നു..