കറുകച്ചാൽ: കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. കറുകച്ചാൽ കരിങ്ങോട്ട് അനീഷിനാണ് (35) പരിക്കേറ്റത്. ഇന്നലെ രാവിലെ 6.15ന് ചങ്ങനാശേരി-വാഴൂർ റോഡിൽ മൂലേപ്പീടികയ്ക്ക് സമീപമായിരുന്നു അപകടം. രാമപുരത്തു നിന്ന് കറുകച്ചാലിലേക്ക് വരികയായിരുന്ന അനീഷ് എരുമത്തല റോഡിൽ നിന്ന് വാഴൂർ റോഡിലേക്ക് പ്രവേശിക്കുമ്പോൾ കറുകച്ചാൽ ഭാഗത്തു നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. ബൈക്കിലിടിക്കാതെ വെട്ടിച്ചുമാറ്റുന്നതിനിടയിൽ നിയന്ത്രണംവിട്ട കാർ എതിർവശത്തെ മതിൽ ഇടിച്ചു കയറി. തലയ്ക്ക് സാരമായി പരിക്കേറ്റ അനീഷിനെ നാട്ടുകാർ ചേർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.