പാലാ: നിരാലംബരായ കിടപ്പുരോഗികൾക്ക് അടിയന്തരസഹായം നൽകാൻ കേരളാ കോൺഗ്രസ് (എം) തീരുമാനിച്ചതായി ചെയർമാൻ ജോസ് കെ.മാണി എം.പി. കേരളാ കോൺഗ്രസ് (എം) ന്റെ നേതൃത്വത്തിലുള്ള സഹകരണസ്ഥാപനങ്ങൾ ആയിരം രൂപയുടെ അടിയന്തര സഹായമാണ് നൽകുന്നത്. ഓരോ സഹകരണ സ്ഥാപനവും തങ്ങളുടെ പ്രവർത്തന പരിധിയിൽപ്പെട്ട പാലിയേറ്റീവ് കെയറിൽ കഴിയുന്ന പാവപ്പെട്ട രോഗികളെ പ്രത്യേകമായി തെരെഞ്ഞെടുത്താവും ധനസഹായം നൽകുക.