പാലാ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാതൃകയായി പാലാ കാർഷിക ഗ്രാമവികസന ബാങ്ക്. മീനച്ചിൽ താലൂക്കിലെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി മാസ്‌ക്, സാനിറ്റൈസർ, ഗ്ലൗസ് എന്നിവയുടെ ശേഖരം ബാങ്ക് പ്രസിഡന്റ് ഇ.ജെ ആഗസ്തിയുടെ നേതൃത്വത്തിൽ മീനച്ചിൽ തഹസീൽദാർ അഷ്‌റഫിന് കൈമാറി. വി.ജെ. ജോർജ് വലിയപറമ്പിൽ, ആർ. പ്രേംജി, കെ.പി ജോസഫ് കുന്നത്തുപുരയിടം, ഔസേപ്പച്ചൻ വാളിപ്ലാപൽ, ജോണി മാത്യു എന്നിവർ പങ്കെടുത്തു.