കോട്ടയം: കേന്ദ്രസർക്കാരിന്റെ കൊറോണ പ്രതിരോധ നിയന്ത്രണ നിധിയിലേയ്ക്ക് എം.പി ഫണ്ടിൽ നിന്ന് തോമസ് ചാഴികാടൻ എം.പി ഒരു കോടി രൂപ നൽകും. എല്ലാ പാർലമെന്റംഗങ്ങളും എം.പി ഫണ്ടിൽ നിന്ന് ഒരു കോടി രൂപ കൊറോണ പ്രതിരോധ നിയന്ത്രണ നിധിയിലേയ്ക്ക് നൽകാൻ അനുമതിപത്രം നൽകണമെന്ന് ലോക്‌സഭാ സ്പീക്കർ അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനുമതിപത്രം നൽകിയത്. കോട്ടയം മെഡിക്കൽ കോളേജ്, പാലാ ജനറൽ ആശുപത്രി എന്നിവിടങ്ങളിലേയ്ക്ക് കൊറോണ ചികിത്സയുമായി ബന്ധപ്പെട്ട മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാൻ 87.50 ലക്ഷം രൂപ എം.പി നേരത്തെ നൽകിയിരുന്നു.