ചങ്ങനാശേരി: സി.പി.എം ചങ്ങനാശേരി ഏരിയാ കമ്മിറ്റിയുടെയും അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെയും നേതൃത്വത്തിൽ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചൺ ഏരിയാ സെക്രട്ടി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം കൃഷ്ണകുമാരി രാജശേഖരൻ, ഏരിയാ കമ്മിറ്റിയംഗങ്ങളായ ടി.പി. അജികുമാർ, അഡ്വ. പി.എ. നസീർ, ലോക്കൽ സെക്രട്ടറിമാരായ പി.എൻ.എം സാലി, തോമസ് വർഗീസ് തുടങ്ങിയവർ പങ്കെടുത്തു. വാഴപ്പള്ളി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലും കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ചു. വാളണ്ടിയർമാർ ഭക്ഷണം വിതരണം ചെയ്യും. ഭക്ഷണത്തിന് ആവശ്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ: 9447660154, 9447660 350, 9446397329, 70 12818732.