കോട്ടയം: മാർച്ച് 18ന് നടന്ന നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്തവർ ആരും കോട്ടയം ജില്ലയിൽ എത്തിയതായി വിവരം ലഭിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് അറിയിച്ചു. സമ്മേളനത്തിൽ പങ്കെടുത്തവർ ഉണ്ടെങ്കിൽ ജില്ലാ കൺട്രോൾ റൂമിൽ (നമ്പർ 1077) ബന്ധപ്പെടണം.
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ ഹോം ക്വാറന്റയനിൽ കഴിയുന്നവരിൽ നിസാമുദ്ദീൻ സന്ദർശിച്ച് മാർച്ച് 10ന് മടങ്ങിയെത്തിയ 12 പേരുണ്ട്. ഈരാറ്റുപേട്ട (ആറു പേർ), കാഞ്ഞിരപ്പള്ളി (മൂന്നു പേർ), അതിരമ്പുഴ (ഒരാൾ), കുമ്മനം (ഒരാൾ) എന്നീ മേഖലകളിൽനിന്നുള്ളവരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.

ഇവരിൽ ആരിലും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. എങ്കിലും ഏപ്രിൽ ഏഴുവരെ ഇവർ നിരീക്ഷണത്തിൽ തുടരും.