വൈക്കം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭയുടെയും സ്‌നേഹ റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷന്റെയും നേതൃത്വത്തിൽ ഏഴാം വാർഡിൽ വീടുകളും പരിസരങ്ങളും ശുചീകരിച്ചു. കൗൺസിലർ വി.അനൂപ്, അസോസിയേഷൻ സെക്രട്ടറി കെ.ശിവപ്രസാദ്, വി.കെ വിജയൻ, പ്രസന്ന സോമൻ, പ്രേരക് ശശിധരൻ, ഇന്ദു സുധീഷ് എന്നിവർ നേതൃത്വം നൽകി.